ചണ്ഡീഗഢ്: രാജ്യത്തിന്റെ ആവശ്യം തിരിച്ചറിയാന്‍ വിവേകമുള്ളതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യ പ്രിയങ്കാ ഗാന്ധിയാണെന്ന് ആവര്‍ത്തിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ചണ്ഡീഗഢില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം പ്രിയങ്കയെ പരാമര്‍ശിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരുഭാഗവും യുവാക്കളാണെന്നതിനാല്‍, ഒരു യുവനേതാവിനു മാത്രമേ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കൂവെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയാന്‍ പ്രിയങ്കയ്ക്ക് വിവേകവും ജന്മവാസനയുമുണ്ട്. പാര്‍ട്ടിയുടെ എല്ലാ പിന്തുണയും അവര്‍ക്കു ലഭിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post