മഴയുള്ള ഒരു ദിവസം വരാന്തയിലിരിക്കുന്ന ആനന്ദ് മഹീന്ദ്രയോട് ഭാര്യ ഭക്ഷണം പാചകം ചെയ്യാന്‍ സഹായം ചോദിച്ചു. എന്നാല്‍ ഇതിനുള്ള ഉത്തരമായി ആനന്ദ് ഭാര്യയ്ക്ക് നല്‍കിയത് ഒരു ചിത്രമായിരുന്നു. തന്റെ പാചകം എങ്ങനെയായിരിക്കും എന്നു വ്യക്തമാക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം ഭാര്യയ്ക്ക് അയച്ചുകൊടുത്തത്.
കുനിഞ്ഞിരുന്നു പാത്രത്തിന് മേലെ ചപ്പാത്തി വെച്ച് തേപ്പുപെട്ടി ഉപയോഗിച്ച് തേച്ചെടുക്കുന്ന ഒരാളുടെ ചിത്രമായിരുന്നു അത്. കാണികളില്‍ ഒന്നടങ്കം ചിരി പടര്‍ത്തുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുകയാണ്. ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്ര തന്നെയാണ് തന്റെ വീട്ടു വിശേഷം പങ്കുവെച്ചത്.
നര്‍മ്മത്തില്‍ പൊതിഞ്ഞ നിരവധി കമന്റുകളാണ് ചിത്രത്തെ തേടി എത്തിയിരിക്കുന്നത്. ഒരിക്കലും ഭാര്യ പാചകം ചെയ്യുമ്പോള്‍ സഹായം ചോദിക്കാതിരിക്കാനല്ലേ ഈ ചിത്രം നല്‍കിയത് എന്ന കമന്റിന് തന്റെ തന്ത്രം മനസ്സിലാക്കിക്കളഞ്ഞല്ലേ എന്നായിരുന്നു ആനന്ദിന്റെ മറുപടി.
A rainy weekend & we’re staying home. My wife asked me if I wanted to help cook some interesting dishes. I sent her this picture saying this is how I work & asked if she was sure my skills were relevant… pic.twitter.com/lKWYfnTphS
— anand mahindra (@anandmahindra) July 28, 2019
Discussion about this post