ന്യൂഡല്‍ഹി: നാഥനില്ലാത്ത കോണ്‍ഗ്രസിന് അധ്യക്ഷനെ കണ്ടെത്താന്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരുടേയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗം വിളിച്ചു. ഈ മാസം 31 ലേക്കാണ് യോഗം വിളിച്ചിരിക്കുന്നത്.
31 വൈകിട്ട് ആറ് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗം വിളിച്ച കാര്യം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് അറിയിച്ചിരിക്കുന്നത്.
അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ പാര്‍ട്ടി വൈകുന്നതില്‍ പല നേതാക്കളും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ രാജിക്കു പിന്നാലെ നേതൃത്വത്തിലുണ്ടായ അവ്യക്തത കോണ്‍ഗ്രസിനെ നാഥനില്ലാ കളരിയാക്കിയെന്ന് ശശി തരൂര്‍ എംപിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post