ബാംഗ്ലൂര്‍; കര്‍ണാടക സ്പീക്കര്‍ ആര്‍ രമേഷ് കുമാര്‍ സ്പീക്കര്‍ സ്ഥാനം രാജിവെച്ചു. ബിഎസ് യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പ് നേടിയതോടെയാണ് സ്പീക്കര്‍ സ്ഥാനം രമേഷ് കുമാര്‍ രാജിവെച്ചത്. യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പ് തേടുന്ന ഇന്ന് തന്നെ സ്പീക്കര്‍ക്ക് എതിരെ വിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന സൂചയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വിശ്വാസ വോട്ടെടുപ്പ് നേടിയതിന് പിന്നാലെ സ്പീക്കര്‍ രാജിവെച്ചത്.
അതിനിടെ ഇന്നലെ അയോഗ്യരായ പതിനാല് വിമത എംഎല്‍എമാര്‍ സ്പീക്കറുടെ നടപടിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചു. നേരത്തെ അയോഗ്യരാക്കപ്പെട്ട മൂന്ന് എംഎല്‍എമാരും കോടതിയെ സമീപിച്ചിട്ടുണ്ട്.
ബൈരതി ബസവരാജ് (കോണ്‍ഗ്രസ്), മുനീരത്‌ന (കോണ്‍ഗ്രസ്), എസ്ടി സോമശേഖര്‍ (കോണ്‍ഗ്രസ്), റോഷന്‍ ബെയ്ഗ് (കോണ്‍ഗ്രസ്), ആനന്ദ് സിംഗ് (കോണ്‍ഗ്രസ്), കെ ഗോപാലയ്യ (ജെഡിഎസ്), നാരായണ ഗൗഡ (ജെഡിഎസ്), എംടിബി നാഗരാജ് (കോണ്‍ഗ്രസ്), ബിസി പാട്ടീല്‍ (കോണ്‍ഗ്രസ്), എ എച്ച് വിശ്വനാഥ് (ജെഡിഎസ്), പ്രതാപ് ഗൗഡ പാട്ടീല്‍ (കോണ്‍ഗ്രസ്), ഡോ. സുധാകര്‍ (കോണ്‍ഗ്രസ്), ശിവറാം ഹെബ്ബര്‍ (കോണ്‍ഗ്രസ്), ശ്രീമന്ത് പാട്ടീല്‍ (കോണ്‍ഗ്രസ്) ,കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post