മുംബൈ: ബോളിവുഡ് താരം രാഹുല്‍ ബോസിനോട് ആഡംബര ഹോട്ടലായ ജെഡബ്ല്യു മാരിയറ്റ് രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരുന്നു. താരം തന്നെയാണ് ഹോട്ടല്‍ അധികൃതര്‍ പഴത്തിന് ഇത്രയും വലിയ തുക ഈടാക്കിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
People maybe #GoingBananas over the cost of bananas, but the price of bananas at the Reliance SMART superstore will make you go ga ga. Visit today! #SMARTgiri #RahulBoseMoment pic.twitter.com/UxhumsymZY
— Reliance SMART (@RelianceSmartIN) July 25, 2019
ഇപ്പോഴിതാ ഹോട്ടലിനെ ട്രോളി പ്രമുഖ സ്ഥാപനങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പഴങ്ങള്‍ സമ്മാനമായി നല്‍കാമെന്നാണ് താജ് ഹോട്ടലിന്റെ വാഗ്ദാനം. പഴത്തൊലിയില്‍ ചവിട്ടി വീഴരുതെന്നും 442 രൂപയ്ക്ക് ഒരു മുറി തന്നെ തരാം എന്നുമാണ് റൂം ബൂക്കിങ്ങിനുള്ള സംവിധാനമായ ഓയോയുടെ ട്രോള്‍. 442 രൂപയ്ക്ക് ഇഷ്ടം പോലെ പഴം നല്‍കാമെന്നാണ് റിലയന്‍സ് സ്മാര്‍ട്ടിന്റെ ട്രോള്‍.
prime subscription is just Rs. 129 per month btw 👀 pic.twitter.com/oqzA81ssan
— amazon prime video IN (@PrimeVideoIN) July 25, 2019
ഹോട്ടലിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് താരം രണ്ട് വാഴപ്പഴം ഓര്‍ഡര്‍ ചെയ്തത്. ജിഎസ്ടി ഉള്‍പ്പടെ 442.50 രൂപയാണ് ഹോട്ടല്‍ പഴത്തിന് വിലയായി ഈടാക്കിയിരിക്കുന്നത്. ഇത് വിശ്വസിക്കാനാകുമോയെന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ബോസ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന എക്സൈസ് നികുതി വകുപ്പ് ഹോട്ടലിന് 25000 രൂപ പിഴയിടുകയും ചെയ്തിരുന്നു. ഒഴിവാക്കപ്പെട്ട ഉല്‍പ്പന്നത്തില്‍ നികുതി ചുമത്തുന്നതിനെതിരെയുള്ള സിജിഎസ്ടി നിയമത്തിലെ 11 ാം വകുപ്പ് പ്രകാരമാണ് നടപടി എടുത്തത്.
Discussion about this post