ആശങ്കയില്ലാതെ വ്യവസായികള്‍ക്ക് നിക്ഷേപം നടത്താം, അടുത്ത 50 വര്‍ഷവും ബിജെപി തന്നെ ആയിരിക്കും അധികാരത്തില്‍; യുപി ഉപമുഖ്യമന്ത്രി

ലഖ്‌നൗ: അടുത്ത അമ്പത് വര്‍ഷവും രാജ്യം ഭരിക്കുന്നത് ബിജെപി ആയിരിക്കുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യന്ത്രി കേശവ് പ്രസാദ് മൗര്യ. ബിജെപി അധികാരത്തില്‍ ഇരിക്കുന്നതിനാല്‍ വ്യവസായികള്‍ക്ക് ധൈര്യമായി നിക്ഷേപം നടത്താമെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ നടന്ന ഒരു ചടങ്ങിലാണ് കേശവ് പ്രസാദ് മൗര്യ കേന്ദ്രത്തിലും സംസ്ഥാനത്തും അടുത്ത അമ്പത് വര്‍ഷത്തേക്ക് ബിജെപി തന്നെയായിരിക്കും അധികാരത്തിലെന്ന് പറഞ്ഞത്.

‘ഡല്‍ഹിയിലും ലഖ്‌നൗവിലും അടുത്ത അമ്പത് വര്‍ഷത്തേക്ക് ഞങ്ങളായിരിക്കും ഉണ്ടാവുക, അതുകൊണ്ട് തന്നെ ആശങ്കയില്ലാതെ നിക്ഷേപിച്ച് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കാളിയാകൂ, വ്യവസായികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു നല്‍കും’ എന്നാണ് ലഖ്‌നൗവില്‍ 65,000 കോടിയുടെ വ്യവസായ പ്രൊജക്ടിന്റെ ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് ഉപമുഖ്യന്ത്രിയുടെ ഈ പരാമര്‍ശം.

വ്യവസായികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുനല്‍കുമെന്നും നിയമ പരിരക്ഷ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും വൈദ്യുതി ലഭ്യമാണ്. ലോകനിലവാരമുള്ള റോഡുകളാണ് ഇവിടെ ഉള്ളതെന്നും ഈ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തണമെന്നും നിക്ഷേപകരോട് അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version