മുബൈ: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് ഐഐടി ക്ലാസ് മുറിയില്‍ കയറി വന്ന പശുവിന്റെ ദൃശ്യങ്ങളാണ്. ബോംബെയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. എന്നാല്‍ ഇത് ഏത് ക്യാംപസില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല. എത്തിയ വീഡിയോയ്ക്ക് തീയതി ഇല്ലാത്തതിനാല്‍ പഴയ വീഡിയോ ആണോ എന്ന കാര്യത്തിലും സംശയമുണ്ട്.
ഏതായാലും വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന വീഡിയോയില്‍ പശു ക്ലാസ്മുറിയിലേക്ക് പ്രവേശിക്കുന്നത് കാണാം. പശുവിനെ കണ്ട് വിദ്യാര്‍ത്ഥികള്‍ പേടിച്ച് വഴിമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും പുതിയ ഇന്ത്യയുടെ മുഖമാണെന്നും പറഞ്ഞുള്ള പരിഹാസ ട്വീറ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.
This video from a hi-tech classroom at the world famous IIT Bombay – is a poignant reminder of the New India we are building.
Full story – https://t.co/hUFvO0xlxr pic.twitter.com/OIrfdww6ZC— The DeshBhakt (@akashbanerjee) July 28, 2019
Discussion about this post