ന്യൂഡല്‍ഹി: ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എസ്പി നേതാവ് ആസംഖാനെ പിന്തുണച്ച് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവ് ജിന്‍ റാം മാഞ്ചി. ‘അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ഒരു പ്രസ്താവനയാണ്. ആസംഖാന് ക്ഷമാപണം നടത്താം. എന്നാല്‍ രാജി വെക്കേണ്ടതിന്റെ ആവശ്യമില്ല’ എന്നാണ് നേതാവ് പറയുന്നത്. സഹോദരനും സഹോദരിയും കണ്ടു മുട്ടുമ്പോള്‍ പരസ്പരം ചുംബിക്കുന്നു. അമ്മ മകനെ ചുംബിക്കുന്നു.
മകന്‍ അമ്മയെയും ചുംബിക്കുന്നു. അതിനെ സെക്‌സ് എന്ന് പറയാന്‍ കഴിയുമോ’? ജിന്‍ റാം മാഞ്ചി തുറന്നടിച്ച് ചോദിക്കുന്നു. പാര്‍ലമെന്റില്‍ ആസംഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ആസംഖാന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെ സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് എസ്പി എംപി ആസം ഖാന്‍ എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു പറഞ്ഞത്.
ഈ വാക്കുകള്‍ വലിയ വിവാദത്തിലേയ്ക്കാണ് വഴിവെച്ചത്. നിരവധി പേര്‍ നേതാവിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ആസംഖാന്‍ മാപ്പ് പറയണമെന്നായിരുന്നു എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത്. രാജി ആവശ്യപ്പെട്ടവരും ഉണ്ട്. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി ജിന്‍ റാം മാഞ്ചി രംഗത്തെത്തിയത്. രാജ്യത്തെ ഒരോ സ്ത്രീകളെയുമാണ് അദ്ദേഹം അവഹേളിച്ചതെന്നും മാപ്പ് നല്‍കാന്‍ സാധിക്കില്ലെന്നുമാണ് സംഭവത്തില്‍ രമാദേവി എടുത്ത നിലപാട്.
Discussion about this post