ലക്നൗ: ഭരണനിര്‍വഹണത്തില്‍ മുന്‍പരിചയമില്ലാഞ്ഞിട്ടും സന്ന്യാസിയായ യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ.
ആദിത്യനാഥിന്റെ കഴിവുകളില്‍ തനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും വിശ്വാസമുണ്ടായിരുന്നു. നിശ്ചദാര്‍ഢ്യമുള്ളവനും കഠിനാധ്വാനിയും ഏതു സാഹചര്യവുമായും ഇണങ്ങിച്ചേരുന്നയാളുമാണ് അദ്ദേഹമെന്ന് അറിയാമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
ഉത്തര്‍പ്രദേശിന്റെ പ്രശ്നങ്ങള്‍ ആദിത്യനാഥ് ഏറ്റെടുക്കുകയും കഠിനാധ്വാനത്തിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തു. തന്റെ പരിചയക്കുറവ് അദ്ദേഹം നേരിടുന്നത് പ്രവൃത്തിയിലെ ധാര്‍മികതകൊണ്ടാണ്. തങ്ങളുടെ തീരുമാനം ഉചിതമായിരുന്നു എന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടതായും അമിത് ഷാ ചൂണ്ടിക്കാട്ടി.
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് ആരും സങ്കല്‍പിക്കുക പോലും ചെയ്തിരുന്നില്ല. ഒരു നഗരസഭയുടെ പോലും ഭരണം നിര്‍വഹിച്ചിട്ടില്ലാത്ത, ഒരിക്കലും മന്ത്രിസ്ഥാനം വഹിച്ചിട്ടില്ലാത്ത, ഒരു സന്യാസി മാത്രമായ ആദിത്യനാഥിന് മുഖ്യമന്ത്രിപദം പോലെ ഉയര്‍ന്ന സ്ഥാനം നല്‍കരുതെന്ന് പലരും പറഞ്ഞിരുന്നെന്നും അമിത് ഷാ പറഞ്ഞു. ലക്നൗവില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. പരിപാടിയില്‍ യോഗിയും പങ്കെടുത്തിരുന്നു.
Discussion about this post