ഭുവനേശ്വര്‍: ഒഡീഷയില്‍ ബാറുകളില്‍ നിന്ന് ഡാന്‍സ് കളിച്ച 96 യുവതികളെ പോലീസ് രക്ഷിച്ചു.
പോലീസ് നടത്തിയ പരിശോധനയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബാറില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
പോലീസ് ഒരേ സമയമാണ് വിവിധ ബാറുകളില്‍ പരിശോധന നടത്തിയത്. ഒഡീഷയിലെ ലക്ഷ്മി സാഗറിലും കട്ടക്ക് റോഡിലുമായുള്ള 11 ബാറുകളില്‍ നിന്നാണ് സ്ത്രീകളെ രക്ഷിച്ചത്. കണ്ടെത്തിയവരില്‍ പലരും പശ്ചിമബംഗാള്‍, ഹിമാചല്‍പ്രദേശ്, മുംബൈ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
വ്യാജ ലൈസന്‍സിന്റെ മറവിലാണ് ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. പരിശോധന നടത്തിയ ബാറുകളില്‍ സ്ത്രീകളെ നൃത്തം ചെയ്യിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല.
Discussion about this post