മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഇവിഎമ്മില്‍ തകരാര്‍; വോട്ടെടുപ്പ് തടസപ്പെട്ടു

പിങ്ക് ബൂത്തെന്നാണ് ഈ പോളിംഗ് സ്റ്റേഷന്‍ അറിയപ്പെടുന്നത്.

റായ്പൂര്‍: ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ ഇവിഎമ്മില്‍ തകരാര്‍. മുഖ്യമന്ത്രി രമണ്‍സിംഗിന്റെ ഇവിഎമ്മില്‍ തകരാര്‍ കണ്ടെത്തിയത്. രാജ്നാണ്ടഗണ്‍ ജില്ലയിലെ വനിതാ പോളിംഗ് സ്റ്റേഷനിലാണ് വോട്ടിംഗ് അല്‍പ്പനേരത്തേയ്ക്കാണ് തടസ്സപ്പെട്ടത്.

പിങ്ക് ബൂത്തെന്നാണ് ഈ പോളിംഗ് സ്റ്റേഷന്‍ അറിയപ്പെടുന്നത്. അതേസമയം ഇവിഎമ്മിലുണ്ടായത് സാങ്കേതിക തകരാറ് മാത്രമാണെന്നും ഉടന്‍ തന്നെ പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഛത്തീസ്ഗഢിലെ 18 മണ്ഡലങ്ങളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 20 നും വോട്ടെണ്ണല്‍ ഡിസംബര്‍ 11 നും നടക്കും.

ചിലയിടങ്ങളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 3 മണി വരെയും മറ്റു പ്രദേശങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെയുമാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. ഛത്തീസ്ഗഢില്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും പുറമേ കോണ്‍ഗ്രസില്‍നിന്നു വിട്ടുപോയ അജിത് ജോഗിയും രംഗത്തുണ്ട്. സര്‍ക്കാര്‍വിരുദ്ധ തരംഗം ഉയരുന്ന സാഹചര്യത്തില്‍ വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Exit mobile version