ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തിന്റെ നിറവില്‍ കാര്‍ഗില്‍ സൈനികരുമായി ആശയവിനിമയം നടത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലൂടെയാണ് മോഡി ചിത്രങ്ങള്‍ പങ്കുവെച്ചത്.
‘1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധസമയത്ത്, കാര്‍ഗിലില്‍ പോകാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു. ധീരരായ സൈനികരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സാധിച്ചു. ഹിമാചല്‍ പ്രദേശിലും ജമ്മുകാശ്മീരിലും പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്ന സമയമായിരുന്നു അന്ന്. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ് സൈനികരുമായുളള കൂടിക്കാഴ്ച തനിക്ക് സമ്മാനിച്ചത്. ‘- ചിത്രങ്ങള്‍ പങ്കുവെച്ച് മോഡി ട്വിറ്ററില്‍ കുറിച്ചു.
സൈനികര്‍ക്ക് ഒപ്പം നില്ക്കുന്ന ഫോട്ടോയും, പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതുമാണ് ചിത്രങ്ങളിലുളളത്.
During the Kargil War in 1999, I had the opportunity to go to Kargil and show solidarity with our brave soldiers.
This was the time when I was working for my Party in J&K as well as Himachal Pradesh.
The visit to Kargil and interactions with soldiers are unforgettable. pic.twitter.com/E5QUgHlTDS
— Narendra Modi (@narendramodi) July 26, 2019
Discussion about this post