കരിപ്പൂർ ഉൾപ്പടെ രാജ്യത്തെ 10 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കുന്നു

മലപ്പുറം: വീണ്ടും ഏറെ ചർച്ചയായ വിമാനത്താവള സ്വകാര്യവത്കരണത്തിന് തയ്യാറെടുത്ത് കേന്ദ്രസർക്കാർ. തിരുവനന്തപുരം വിമാനത്താവളം ഉൾപ്പടെ പത്ത് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ തയ്യാറെടുക്കുന്നതിന് പിന്നാലെ കൂടുതൽ വിമാനത്താവളങ്ങൾ പൊതുജന പങ്കാളിത്തത്തോടെ സ്വകാര്യവത്കരിക്കുന്നു.

കോഴിക്കോട് വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ 10 വിമാനത്താവളങ്ങളാണ് പൊതുജന പങ്കാളിത്തത്തോടെ (പിപിപി) വികസിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോടിനൊപ്പം ഭുവനേശ്വർ, പട്‌ന, ഇൻഡോർ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, റായ്പുർ, റാഞ്ചി, വാരാണസി, അമൃത്‌സർ വിമാനത്താവളങ്ങളാണു സ്വകാര്യവൽക്കരണ പദ്ധതിയുടെ നാലാംഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്.

ഈ വിമാനത്താവളങ്ങളുടെ ആസ്തി, ശേഷി, വരുമാനം, സർവീസുകൾ എന്നിവ സംബന്ധിച്ച പഠന റിപ്പോർട്ട് സമർപ്പിക്കാൻ എയർപോർട്ട് അതോറിറ്റിക്കു കേന്ദ്രം നിർദേശം നൽകി.

Exit mobile version