കാശ്മീര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അമരക്കാരന് ഇനി സൈനികസേവനത്തിനായി കാശ്മീരിലേക്ക്. ധോണി, കശ്മീര്‍ താഴ്വരയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിക്ടര്‍ ഫോഴ്സിന്റെ ഭാഗമാകും. 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും.
രാഷ്ട്രീയ റൈഫിള്‍സിന്റെ തീവ്രവാദവിരുദ്ധ സേനയുടെ ഭാഗമാണ് വിക്ടര്‍ ഫോഴ്സ്. അനന്ദ്നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളുടെ സുരക്ഷയാണ് വിക്ടര്‍ ഫോഴ്സിന്റെ ചുമതല.
ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്താണ് ലഫ്. കേണല്‍ ധോണി സൈനിക സേവനത്തിന് എത്തുന്നത്. വെസ്റ്റിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ധോണി പിന്മാറിയിരുന്നു.
സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി നിലവില്‍ ബംഗളൂരു ബറ്റാലിയന് ആസ്ഥാനത്ത് പരിശീലനത്തിലാണ്.
Discussion about this post