ബംഗളൂരു: സഖ്യസര്‍ക്കാരിനെ വലിച്ച് താഴെ വീഴ്ത്തിയെങ്കിലും തിരക്കിട്ട് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്ന് ബിഎസ് യെദ്യൂരപ്പയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. എല്ലാ വശങ്ങളും പരിശോധിച്ചതിനു ശേഷം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മതിയെന്നാണ് നിര്‍ദേശമെങ്കിലും ഗവര്‍ണറെ കാണാന്‍ ബിജെപി വൈകിക്കുന്നതിനു പിന്നില്‍ തെരഞ്ഞെടുപ്പിന് കളമൊരുക്കുകയാണെന്ന സൂചനയുമുണ്ട്.
നേരത്തെ, ബുധനാഴ്ച ബിജെപി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ നീക്കം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. കര്‍ണാടകയില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പു നടത്തി വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കുക ലക്ഷ്യം വെച്ചാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കങ്ങളെന്നും സൂചനയുണ്ട്. കര്‍ണാടകയില്‍ അങ്ങനെയൊരു വിജയം നേടുകയാണെങ്കില്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് സാഹചര്യം അനുകൂലമാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
അതേസമയം, മുംബൈയിലുള്ള വിമത എംഎല്‍എമാര്‍ ഇതുവരേയും മടങ്ങിയെത്തിയിട്ടില്ല. രാജിവെച്ച ഈ എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനെ സംബന്ധിച്ച സ്പീക്കറുടെ തീരുമാനവും വരും ദിവസങ്ങളില്‍ ഉണ്ടാവും.
Discussion about this post