ലഖ്നൗ: റെയില്‍വേ സ്റ്റേഷന് ബോംബിട്ട് തകര്‍ക്കുമെന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഭീഷണി. ഉത്തര്‍പ്രദേശിലെ ബറേയ്ലി സ്റ്റേഷന് ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീകര സംഘടനയുടെ ഏരിയ കമ്മാന്റര്‍ മുന്നെ ഖാന്റെ പേരില്‍ റെയില്‍വേ സ്റ്റേഷന് സൂപ്രണ്ട് സത്യവീര്‍ സിംഗിന് ലഭിച്ച കത്തില്‍ വ്യക്തമാക്കുന്നത്.
ഇതേ തുടര്‍ന്ന് പോലീസ് സ്റ്റേഷനും പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ഓരോരുത്തരേയും ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ഇവിടെ നിന്നും കാന്‍വാറിലേക്കുള്ള പാതയില്‍ സാമുദായിക കലാപം ഉണ്ടായിരുന്നത്.
Discussion about this post