സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം കര്‍ണാടകയിലെ ജനം തിരിച്ചറിയും; വിമത എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന സൂചന നല്‍കി കര്‍ണാടക സ്പീക്കര്‍

14 മാസത്തെ ഭരണത്തിന് ശേഷം ഇന്നലെയാണ് കുമാരസ്വാമി സര്‍ക്കാര്‍ വീണത്.

കര്‍ണാടക: വിമത എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന് സൂചന നല്‍കി കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍. സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം കര്‍ണാടകയിലെ ജനം തിരിച്ചറിയുമെന്ന് സ്പീക്കര്‍ പറഞ്ഞു. വിമത എംഎല്‍എമാരെ അയോഗ്യരാക്കുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് സ്പീക്കറുടെ പ്രതികരണം.

കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അത്രപെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ലെന്ന സൂചന നല്‍കുകയാണ് സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിന്റെ പ്രതികരണം.

14 മാസത്തെ ഭരണത്തിന് ശേഷം ഇന്നലെയാണ് കുമാരസ്വാമി സര്‍ക്കാര്‍ വീണത്. വിശ്വാസ വോട്ടെടുപ്പില്‍ 99 വോട്ടുകള്‍ മാത്രമാണ് കുമാരസ്വാമിക്ക് നേടാനായത്. കര്‍ണാടക നിയമസഭയില്‍ 105 എംഎല്‍എമാരുമായി വലിയ ഒറ്റക്കക്ഷിയാണ് ബിജെപി.

15 വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താല്‍, രണ്ട് സ്വതന്ത്രരുടെ പിന്തുണയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷമാകും.

Exit mobile version