ബാംഗ്ലൂര്‍: തെരുവിലേക്കും നീണ്ട് കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി. ബാംഗ്ലൂര്‍ റേസ് കോഴ്സ് റോഡില്‍, സ്വതന്ത്രരുടെ ഫ്ളാറ്റിനടുത്ത് വച്ച് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഫ്ളാറ്റിന് മുന്നില്‍ കൂട്ടം കൂടിയെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തരും ഏറ്റുമുട്ടുകയായിരുന്നു.
എംഎല്‍എമാരെ തടവില്‍ വച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് സംഘര്‍ഷം. ഉടന്‍ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് കാട്ടി സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയ രണ്ട് സ്വതന്ത്ര എംഎല്‍എമാരാണ് ഫ്ളാറ്റിലുള്ളത്. സ്ഥലത്തേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതോടെ സംഘര്‍ഷം ഉടലേടുക്കുകയായിരുന്നു.
സംഭങ്ങളുടെ പശ്ചാത്തലത്തില്‍ ബാംഗ്ലൂരില്‍ അടുത്ത രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്. റേസ് കോഴ്സിന് സമീപത്ത് ഗതാഗതവും നിരോധിച്ചിട്ടുണ്ട്.
#WATCH Karnataka: Congress workers protest outside an apartment on Race Course road in Bengaluru alleging that independent MLAs have been lodged here. pic.twitter.com/sNyTnr6bZR
— ANI (@ANI) July 23, 2019
Discussion about this post