പാല്‍ഘട്ട്: മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം. മഹാരാഷ്ട്രയിലെ പാല്‍ഘട്ടിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം 6.25നോട് കൂടിയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ നാശ നഷ്ടങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.
രാജ്യത്ത് ഇന്ന് രണ്ടാം തവണയാണ് ഭൂചലനം ഉണ്ടാകുന്നത്. നേരത്തെ ഉത്തരാഖണ്ഡിലും ഭൂചലനം രേഖപ്പെടുത്തിയിരുന്നു. റിക്ടര്‍ സ്കെയില്‍ 5.0 വ്യാപ്തിയുള്ള ഭൂചലനമായിരുന്നു ഉത്തരാഖണ്ഡില്‍ രേഖപ്പെടുത്തിയത്. രണ്ടിടങ്ങളിലും നാശ നഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല.
Discussion about this post