ബാംഗ്ലൂര്‍; മുഖ്യമന്ത്രി പദവി ഒഴിയാമെന്ന് എച്ച്ഡി കുമാരസ്വാമി. സഭയില്‍ സംസാരിക്കവേയായിരുന്നു കുമാരസ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടെടുപ്പ് നടക്കട്ടെ. ഓടി ഒളിക്കാനില്ല, തന്റെ സര്‍ക്കാര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
‘നിലവിലെ സംഭവ വികാസങ്ങളില്‍ മനം മടുത്തു, മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാറാണ്, വിമതര്‍ക്കു വേണ്ടി മാപ്പ് ചോദിക്കുന്നു, സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ആക്കിയ വിമതര്‍ക്ക് വേണ്ടി മാപ്പ്- കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു.
അതെസമയം സര്‍ക്കാര്‍ വീണാലും സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന.
Discussion about this post