ബംഗളുരു: കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ ബിജെപിയേയും ചതിക്കുമെന്ന മുന്നറിയിപ്പ് നല്കി കോണ്‍ഗ്രസ് എംഎല്‍എ ഡികെ ശിവകുമാര്‍. ഇവര്‍ നിങ്ങളേയും പിന്നില്‍ നിന്ന് കുത്തും എന്നാണ് ശിവകുമാര്‍ പറഞ്ഞത്. എംഎല്‍എമാരുടെ ഭാവി ബിജെപി ഇല്ലാതാക്കുകയാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
വിമതരുടെ രാജിക്കത്ത് കീറിയെന്നു സമ്മതിച്ച ഡികെ ശിവകുമാര്‍ മുംബൈയില്‍ ഹോട്ടലില്‍ നിന്നും തന്നെ വിലക്കാന്‍ താനെന്താ കൊള്ളക്കാരനാണോ എന്നും ചോദിച്ചു. ‘മുംബൈയില്‍ വെച്ച് വിമത എംഎല്‍എമാരുടെ മുറിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും എന്നെ വിലക്കി. എന്തുകൊണ്ട്? ഞാനെന്താ കൊള്ളക്കാരനാണോ? അവര്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്താണ് ഞാനവരോട് ചെയ്തത്? അവര്‍ രാജിസമര്‍പ്പിച്ച സമയത്തു തന്നെ എനിക്ക് അവരെ പൂട്ടിയിടാമായിരുന്നില്ലേ?’ എന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ, കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ആറുമണിക്ക് മുമ്പ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, വോട്ടെടുപ്പിനു മുമ്പ് വിമതരെ അയോഗ്യനാക്കാനാണ് കോണ്‍ഗ്രസ് നീക്കം.
Discussion about this post