ആഗ്ര: ഓരോരുത്തരും ജന്മദിനം ഓരോ രീതിയിലാണ് ആഘോഷിച്ച് തീര്‍ക്കുക. എന്നാല്‍ എല്ലാ ആഘോഷങ്ങള്‍ക്കും ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഈ സന്തോഷമെല്ലാം മറന്നുപോവുകയും ചെയ്യും. എന്നാല്‍ ആഗ്രയിലെ ഈ വ്യവ സായിയുടെ ജന്മദിനാഘോഷം ഒരു ജന്മം മുഴുവന്‍ ഓര്‍ക്കാനുള്ള വകയാണ് 17 തടവുപുള്ളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. അവരേറ്റവും ആഗ്രഹിക്കുന്ന മോചനമാണ് വ്യവസായി അവര്‍ക്കായി സമ്മാനിച്ചത്.
ആഗ്രയിലെ വ്യവസായി മോട്ടിലാല്‍ യാദവാണ് ഈ വ്യത്യസ്തനായ ജന്മദിനാഘോഷത്തിന് ഉടമ. അദ്ദേഹം ജില്ലാ ജയിലെത്തി 35,000 രൂപ കെട്ടിവെക്കുകയാണ് ജന്മദിനത്തിന്റെ അന്ന് ചെയ്തത്. ശിക്ഷയ്ക്കൊപ്പം കോടതി വിധിച്ച പിഴ തുക അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന 17 തടവുകാര്‍ക്ക് ഇതോടെ മോചനം ലഭിക്കുകയായിരുന്നു. ശനിയാഴ്ചയാണ് ഇവര്‍ പുറത്തിറങ്ങിയത്.
73ാം ജന്മദിനത്തിലാണ് മോട്ടിലാല്‍ യാദവ് വ്യത്യസ്തമായ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായത്. തന്റെ മകന്‍ ഒരു അഭിഭാഷകന്‍ ആയതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിരവധി തടവുകാര്‍ക്ക് പിഴത്തുക കെട്ടിവെക്കാന്‍ കഴിയാത്തതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല എന്നകാര്യം മകന്‍ തന്നോട് പറഞ്ഞു. ഇതോടെയാണ് താനിക്കാര്യത്തിന് തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പിറന്നാള്‍ സമ്മാനമായ തുക ഉപയോഗിച്ച് മോചനം നേടുന്നവര്‍ ഇനി കുറ്റകൃത്യമൊന്നും ചെയ്യില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Discussion about this post