പാട്ന: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ചതിനു ശേഷം പകരക്കാരനെ കണ്ടെത്താനാകാതെ കുഴങ്ങുന്ന പാര്‍ട്ടിക്ക് മുന്നിലേക്ക് പ്രിയങ്കാ ഗാന്ധി വദ്രയുടെ പേര് ഉയര്‍ത്തിക്കാണിച്ച് കൂടുതല്‍ നേതാക്കള്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഊര്‍ജം പകരാന്‍ പ്രിയങ്ക തന്നെ പാര്‍ട്ടിയെ നയിക്കണമെന്ന് ബിജെപിയില്‍നിന്ന് അടുത്തിടെ കോണ്‍ഗ്രസിലെത്തിയ ശത്രുഘ്നന്‍ സിന്‍ഹയും ആവശ്യപ്പെട്ടു.
പ്രിയങ്കയുടെ നേതൃത്വം കോണ്‍ഗ്രസിന് ഊര്‍ജം പകരും. മറ്റുപാര്‍ട്ടികള്‍ക്കും അത് ഉണര്‍വേകും. സോന്‍ഭദ്ര കൂട്ടക്കൊലക്കേസില്‍ യഥാസമയം നടത്തിയ ശക്തമായ ഇടപെടല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയെ അനുസ്മരിപ്പിക്കുന്നതാണ്. ഉത്തര്‍പ്രദേശ് പോലീസിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളെ അവര്‍ പുഞ്ചിരിയോടെയാണ് നേരിട്ടതെന്നും സിന്‍ഹ ചൂണ്ടിക്കാണിച്ചു. പ്രിയങ്ക ഗാന്ധി മറ്റു നേതാക്കള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റു പാര്‍ട്ടികളും പ്രിയങ്കയുടെ ശാന്തമായ പ്രവര്‍ത്തനശൈലി പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യയായ നേതാവ് പ്രിയങ്ക ഗാന്ധിയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Discussion about this post