ബാംഗ്ലൂര്‍; വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്പീക്കര്‍ രമേശ് കുമാറിനെ കണ്ടു. വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് മാറ്റിവെയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് കുമാരസ്വാമി സ്പീക്കറെ കണ്ടത്.
അതെസമയം മുഖ്യമന്ത്രിയുടെ ആവശ്യം സ്പീക്കര്‍ തള്ളിയതാണെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്പീക്കറെ കണ്ടിരുന്നു.
കുമാരസ്വാമിയുടെ ആവശ്യം സ്പീക്കര്‍ തള്ളിയ പശ്ചാത്തലത്തില്‍ സഖ്യസര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.
Discussion about this post