ന്യൂഡല്‍ഹി; കര്‍ണാടകയില്‍ വിശ്വാസ പ്രമേയ വോട്ടെടുപ്പ് ഇന്ന് നടത്താന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാര്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.
വിശ്വാസ വോട്ടെടുപ്പില്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്കാന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി,നാളെ ഹര്‍ജി പരിഗണിക്കാന്‍ നോക്കാമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി ഇന്ന് പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയത്.
സ്വതന്ത്ര എംഎല്‍എമാര്‍ക്ക് വേണ്ടി മുകുള്‍ റോത്തഗിയാണ് കോടതിയില്‍ ഹാജര്‍ ആയത്.
Discussion about this post