കൊല്‍ക്കത്ത: ബിജെപിയില്‍ ചേരാന്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി 2 കോടി രൂപ വാഗ്ദാനം ചെയ്യുന്നുവെന്ന് ആരോപിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മറുപടിയുമായി ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. മമതാ ബാനര്‍ജിയുടെ ആരോപണം നിഷേധിച്ച ബിജെപി, രണ്ട് കോടി വിലയുള്ള ഒരു എംഎല്‍എ പോലും ത്രിണമൂല്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് പരിഹസിച്ചു.
പണം വാഗ്ദാനം ചെയ്ത് ബിജെപി ഒരു എംഎല്‍എയും സമീപിച്ചിട്ടില്ല, അതിലുപരി രണ്ട് കോടി വിലയുള്ള ഒരു എംഎല്‍എ പോലും ത്രിണമൂലില്‍ ഇല്ല. മമതാ ബാനര്‍ജി പോലും രണ്ട് കോടിക്കില്ലെന്നും ദിലീപ് ഘോഷ് പരിഹസിച്ചു.
ത്രിണമൂല്‍ എംഎല്‍എമാരെ ആരും അറിയുകയില്ല. അവരെ മാര്‍ക്കറ്റില്‍ വില്ക്കാന് നിര്‍ത്തിയാല്‍ വാങ്ങാന്‍ ആരും താത്പര്യം കാണിക്കില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ഇന്നലെ നടന്ന റാലിയിലായിരുന്നു ത്രിണമൂല്‍ എംഎല്‍എമാര്‍ക്ക് ബിജെപി രണ്ട് കോടി രൂപ വാാഗ്ദാനം ചെയ്തുവെന്ന് മമതാ ബാനര്‍ജി പറഞ്ഞത്.
‘എംഎല്‍എമാരെ ബിജെപിയില്‍ ചേരാന്‍ ഭീഷണിപ്പെടുത്തുകയാണ്, ചേര്‍ന്നില്ലെങ്കില്‍ ചിട്ടി തട്ടിപ്പില്‍ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. എന്നിട്ടും വഴങ്ങാത്ത എംഎല്‍എമാര്‍ക്ക് ബിജെപി രണ്ട് കോടി വാഗ്ദാനം ചെയ്യുകയാണെന്നും മമത ആരോപിച്ചിരുന്നു’.
Discussion about this post