ന്യൂഡല്‍ഹി: ട്വിറ്ററിലെ ചൂടേറിയ ചര്‍ച്ച ഇപ്പോള്‍ റിപ്പബ്ലിക് ടിവി മാനേജര്‍ അര്‍ണാബ് ഗോസ്വാമിയെ കുറിച്ചാണ്. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നില്ല. ഒന്‍പത് മണിക്കുള്ള ചര്‍ച്ചാവേള അവതരിപ്പിക്കാന്‍ ഇപ്പോള്‍ എത്തുന്നത് മറ്റ് രണ്ട് അവതാരകരാണ്. ഇതിനു പിന്നാലെയാണ് അര്‍ണാബിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ട്വിറ്ററില്‍ നിറയുന്നത്.
Where is Arnab Goswami?? Why from many days he is not comming on his show?? Can anyone answer?? #nationwantstoknow #FloodedByApathy
— Roy (@Roy59852681) July 18, 2019
കുല്ഭൂഷണ് ജാദവിന് അനുകൂലമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി, ആസാമിലെ വെള്ളപൊക്കം, കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി, ബിഹാറിലെ വെള്ളപ്പൊക്കം ഇങ്ങനെ നിരവധി പ്രധാനപ്പെട്ട വിഷയങ്ങളാണ് കടന്ന് പോയത്. ഇതിനൊന്നും വരാതെ അര്‍ണാബ് ഒളിച്ചു കളിക്കുകയാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
Can't Think of watching debate without Arnab Goswami where is he ??? @republic @majorgauravarya
— Mayank Tiwari (@mayankT39849842) July 19, 2019
‘അര്‍ണാബ് ഇപ്പോള്‍ എവിടെ പോയിരിക്കുകയാണ്? മണ്ണിന്റെ മകനേ, ടിആര്‍പി റേറ്റിങ്ങിന് വേണ്ടിയെങ്കിലും തങ്ങളുടെ വിലപ്പെട്ട സമയത്തില്‍ കുറച്ച് അസമിന് വേണ്ടി ചിലവാക്കൂ. ഇപ്പോള്‍ അവര്‍ക്ക് ആസാമിലെ വെള്ളപ്പൊക്കത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അല്‍പ്പം പോലും സമയമില്ല. ഞങ്ങളും ഇന്ത്യയുടെ ഭാഗമാണ്. ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ.’ രോഷത്തോടെയാണ് ആസാമിലെ സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നത്. ‘അര്‍ണാബ് എവിടെയാണ്? രാജ്യത്തിനറിയണം(ദ നേഷന്‍ വാണ്ട്സ് ടു നോ)’ ട്വിറ്ററില്‍ ആളുകള്‍ കുറിക്കുന്നു.
I can't even think of watching #ArnabGoswami tonight.#KulbhushanJadhav#KulbhushanVerdict
— Srishti Kaul (@mysticsrishti) July 17, 2019
Where is Arnab Goswami now?? The 'son of the soil'of Assam, spare a little of your precious time if not for anything else for the sake of TRP! At the moment they have no time discussing about Assam flood. We too are a part of India! Incredible India! 👏 #AssamFlood #HelpNortheast pic.twitter.com/jkdV1UcgvQ
— Pooja Bharali (@PooBharali) July 16, 2019
Discussion about this post