മുംബൈ: ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് ഒരു ഒന്നാം ക്ലാസുകാരന്റെ ഉത്തര കടലാസ് ആണ്. ആരാണ് ഭക്ഷണം തരുന്നത് എന്ന ചോദ്യത്തിന് സിലബസില്‍ നിന്ന് പുറത്തുള്ള മറുപടിയാണ് വൈറലാകുന്നത്. പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഒന്നാം ക്ലാസുകാരന് ആരെയും ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഉത്തരം എഴുതി വെച്ചത്.
What are the sources of food? First standard kid answers .. plants, animals, swiggy and food panda. @swiggy_in @foodpandaIndia pic.twitter.com/lb89dw2fTg
— pravin palande (@lonelycrowd) July 18, 2019
ഭക്ഷണം വരുന്നത് സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്പാന്ഡ ഇവയില്‍ നിന്നും വരുന്നുവെന്നാണ് ഒന്നാം ക്ലാസുകാരന് എഴുതിയത്. ഒന്നാംക്ലാസ്സുകാന് നല്കിയ മറുപടിയെന്ന നിലയില്‍ ട്വിറ്ററില്‍ ഇട്ട ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. വിദ്യാര്‍ത്ഥിയുടെ മറുപടി സൊമാറ്റോയും സ്വിഗ്ഗിയും പങ്കുവെക്കുകയും ചെയ്തതോടെ വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ് സമൂഹ മാധ്യമങ്ങള്‍.
My niece had to answer, What are the sources of food?
He answered, "The main sources of food are plants and animals, Swiggy, Zomato and FoodPanda." 😂😂😂 pic.twitter.com/DjitnXXL6j
— Sabique👨🏻💻 (@SabiqueAkhan) July 16, 2019
Discussion about this post