ന്യൂഡല്‍ഹി: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി ഇനി മുതല്‍ രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളിലെ ലൈനുകള്‍ ഫാസ്ടാഗ് ലൈനുകള്‍ ആക്കാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. വാഹനത്തിന്റെ ചില്ലില്‍ പതിപ്പിച്ചാല്‍ ആ ടാഗുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടില്‍ നിന്ന് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തി നേരിട്ട് പണം ഈടാക്കുന്ന രീതിയാണ് ‘ഫാസ്ടാഗ്’.
വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന ലൈനുകളില്‍ മാത്രമെ തല്‍ക്കാലത്തേക്ക് ഫാസ്ടാഗിന് പുറമെ പണം നല്‍കി കടന്നു പോകാന്‍ അനുവദിക്കുകയുള്ളു. അല്ലാത്ത ലൈനുകളില്‍ ഫാസ്ടാഗില്ലെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ ഇരട്ടിത്തുക വാഹനങ്ങള്‍ അടയ്‌ക്കേണ്ടി വരും. പുതിയ നിയമം ടോള്‍പ്ലാസകളില്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യക്ക് ഗതാഗതമന്ത്രാലയം ഇതിനോടകം കത്തയച്ചിട്ടുണ്ട്.