പട്ടം പറപ്പിക്കുന്നതിനിടെ നൂല്‍ കഴുത്തില്‍ കുരുങ്ങി; മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആണ് മരിച്ചത്.

ബെളഗാവി: പട്ടത്തിന്റെ നൂല്‍ കുരുങ്ങി മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. ഗ്ലാസ് പൗഡര്‍ പുരട്ടിയ നൂല്‍ കഴുത്തില്‍ കുരുങ്ങി ബെളഗാവിയിലെ ഭാരതേഷ് ഹോമിയോ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ ബിഎംഎച്ച്എസ് വിദ്യാര്‍ത്ഥിയായ മണിപ്പൂര്‍ സ്വദേശി ദീപക് സിംങ് (23) ആണ് മരിച്ചത്.

ബൈക്ക് ഓടിച്ചെത്തിയ ദീപകിന്റെ കഴുത്തില്‍ നൂല്‍ കുരുങ്ങി ആഴത്തില്‍ മുറിവും, ചെവി അറ്റു തൂങ്ങുകയുമായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആണ് മരിച്ചത്.

Exit mobile version