ബംഗലൂരൂ: ഗെയിം കളിക്കാന്‍ മകന് ഫോണ്‍ നല്‍കിയത് അച്ഛന് വിനയായി. ബംഗളൂരുവിലാണ് സംഭവം. 43 വയസുകാരനായ തന്റെ അച്ഛന്റെ അവിഹിതബന്ധമാണ് 15കാരനായ മകന് കണ്ടെത്തിയത്. ഗെയിം കളിക്കാനായി അച്ഛന്റെ ഫോണ്‍ വാങ്ങിയ മകന് അച്ഛന്റെ ഫോണ്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയും വാട്സാപ്പ് സന്ദേശങ്ങളും മകന് കണ്ടെത്തി.
തുടര്‍ന്ന് ഇത് മകന് അമ്മയെ കാണിച്ചു. ബംഗളൂരു സ്വദേശിയായ 39കാരിയായ ഭാര്യ ഒരു സ്കൂള്‍ ടീച്ചറാണ്. ഇവര്‍ ബംഗലൂരുവിലെ ബനശങ്കരി 3 സ്റ്റേജിലാണ് താമസം. സംഭവത്തെ കുറിച്ച് ഭര്‍ത്താവിനോട് ചോദിച്ചെങ്കിലും പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അതേസമയം തന്നെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാര്യ പോലീസില്‍ പരാതി നല്കി.
ജൂലൈ 11നാണ് സംഭവം. ഭാര്യ ഇതെ കുറിച്ച് ചോദിച്ചത് മുതല്‍ ഭര്‍ത്താവില്‍ നിന്ന് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. അതേസമയം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പരാതി പിന്‍വലിക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പോലീസ് അനേവഷണം ആരംഭിച്ചു.
Discussion about this post