ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. രണ്ടരയ്ക്ക് ഡല്‍ഹി നിസാമുദീനിലെ നിഗം ബോധ്ഘട്ടിലാണ് സംസ്കാരം നടക്കുക. മൃതദേഹം ഇപ്പോള്‍ ഡല്‍ഹിയിലെ വസതിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. രാവിലെ 11 മണിയോടെ മൃതദേഹം എഐസിസി ആസ്ഥാനത്ത് എത്തിച്ച് പൊതുദര്‍ശനത്തിന് വെക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, സോണിയാ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങിയവര്‍ ഇന്നലെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചിരുന്നു. ഹൃദയാഘതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചതിരിഞ്ഞ് ഡല്‍ഹയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മൂന്ന് ദിവസം മുമ്പാണ് ഷീലാ ദീക്ഷിതിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ട് 3.15 ന് വീണ്ടും ഹൃദയാഘാതമുണ്ടാവുകയും 3.55 ന് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
Discussion about this post