റായ്പൂര്‍: ഛത്തീസ്ഗഡില്‍ സ്കൂള്‍ ഉച്ചഭക്ഷണത്തിന്റെ കൂടെ നല്കുന്ന മുട്ട ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം. സസ്യാഹാരികളായ കുട്ടികളെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.
എന്നാല്‍, ബിജെപിയുടെ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനാണ് മുട്ട ഏര്‍പ്പെടുത്തിയതെന്നും അതു കഴിക്കല്‍ നിര്‍ബന്ധമല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. മുട്ട വേണ്ട എന്നുള്ള കുട്ടികള്‍ക്ക് പഴവും, പാലും തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. മാതാപിതാക്കളോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു.
കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ ഛത്തീസ്ഗഡില്‍ ഉച്ചഭക്ഷണ പദ്ധതിയിലെ മുട്ട നിരോധിച്ചിരുന്നു. മത വിശ്വാസത്തെ തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ പുതുതായി വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ വീണ്ടും മുട്ട കൊണ്ടുവരികയായിരുന്നു.
Discussion about this post