ബംഗളുരു: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ജനാര്‍ദ്ദന്‍ റെഡ്ഢിയെ നവംബര്‍ 24 വരെ ജുഢീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കര്‍ണാടകയിലേ ബിജെപി മുന്‍മന്ത്രിയും വിവാദ ഖനി വ്യവസായിയുമായ ജനാര്‍ദ്ദന്‍ റെഡ്ഢിയെ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അറസ്റ്റു ചെയ്തത്. ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ജനാര്‍ദ്ദന്‍ റെഡ്ഢിയെ അറസ്റ്റ് ചെയ്തത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തെ തട്ടിപ്പ് കേസില്‍ നിന്നും രക്ഷിക്കാന്‍, മന്ത്രിയായിരിക്കെ 18 കോടി കൈപ്പറ്റി എന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തയത്.
ഇന്നലെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ റെഡ്ഡിയെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റെഡ്ഢിയുടെ സഹായി അലി ഖാനെയും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post