യുണൈറ്റഡ് നാഷണ്‍സ്: ഇന്ത്യയ്ക്ക് വായു മലിനീകരണത്തേയും ഇല്ലാതാക്കാന്‍ കഴിയുമെന്ന് യുഎന്‍ പരിസ്ഥിതി വിഭാഗം തലവന്‍ എറിക് സൊല്‍ഹേം. ഡല്‍ഹയിലേതടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വായുമലിനീകരണത്തിന്റെ തോത് അപകടകരമായി ഉയരുന്നതിനെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോളിയോയെ വിജയകരമായി തുടച്ചു നീക്കിയ ഇന്ത്യയ്ക്ക് വായുമലിനീകരണം ഇല്ലാതാക്കാനും സാധിക്കും.ആഗോള തലത്തില്‍ ആരോഗ്യത്തിന് ഏറ്റവും അപകടമെന്ന് വിലയിരുത്തുന്ന വായുമലിനീകരണത്തിന് പ്രതിവിധി കണ്ടെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് എറിക് പറഞ്ഞു.
സര്‍ക്കാരിന്റെയും, ശാസ്ത്രജ്ഞരുടെയും, നയതന്ത്ര വിദഗ്ദരുടേയും, സാധാരണക്കാരുടേയും പങ്കാളിത്തത്തോടെ മാത്രമേ വായുമലിനീകരണം ഉണ്ടാക്കിയ പ്രതിസന്ധിയെ മറികടക്കാന്‍ പറ്റൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.