ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായ ഷീല ദിക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. ഡല്‍ഹിയിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. കൂടാതെ, അഞ്ചുമാസം കേരളാ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ ഡല്‍ഹി പിസിസി അധ്യക്ഷയായിരുന്നു. 1998 മുതല്‍ 2013 വരെയുള്ള കാലത്താണ് ഷീല ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. അവസാന കാലം വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.
Discussion about this post