ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിന് വന്‍ അബദ്ധം പറ്റിയെന്ന് റിപ്പോര്‍ട്ട്. ഓഫര്‍ വില്‍പ്പനയായ പ്രൈം ഡേ സെയിലിനിടെയാണ് കമ്പനിക്ക് വന്‍ അബദ്ധം പറ്റിയത്.
സംഭവം ഇങ്ങനെ….
ലക്ഷങ്ങള്‍ വിലയുള്ള ക്യാമറകള്‍ കുറഞ്ഞ വിലക്ക് പ്രൈം ഡേ സെയിലില്‍ ആമസോണ്‍ അബദ്ധത്തില്‍ വിറ്റു. ഒമ്പത് ലക്ഷം വിലയുള്ള കാനോനിന്റെ ഇഎഫ് 800 എന്ന ക്യാമറയാണ് 6500 രൂപക്ക് ആമസോണ്‍ ഓഫര്‍ സെയിലില്‍ വിറ്റത്.
ഇതിന് പുറമേ സോണി, ഫുജിഫിലിം കമ്പനികളുടെ ക്യാമറകളും അവശ്വസനീയമായ വിലയിലാണ് ആമസോണ്‍ വിറ്റത്. കുറഞ്ഞ വിലയില്‍ ക്യാമറകള്‍ വാങ്ങിയെന്ന് വ്യക്തമാക്കി ആമസോണ്‍ ഉപയോക്താക്കള്‍ രംഗത്തെത്തിയതോടെയാണ് ഓഫര്‍ വില്പനയുടെ വിവരം എല്ലാവരും അറിഞ്ഞത്.
ആമസോണ്‍ ഉടമ ജെഫ് ബെസോസിന് നന്ദിയറിച്ചാണ് പല ഉപഭോക്താക്കളും വില കൂടിയ ക്യാമറ ലഭിച്ച വിവരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 15,16 തീയതികളിലായിരുന്നു ആമസോണിന്റെ ഓഫര്‍ സെയില്‍. ക്യാമറകള്‍ക്ക് പുറമേ മറ്റ് പല ഉല്പന്നങ്ങള്ക്കും ആമസോണ്‍ വിലക്കുറവിലാണ് ഓഫര്‍ സെയിലില്‍ വിറ്റത്.
Discussion about this post