കര്‍ണാടക: സാഹചര്യങ്ങളാണ് തന്നെ കര്‍ണാടകയിലെ മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചതെന്ന് കുമാരസ്വാമി. നിയമസഭയില്‍ പ്രസംഗിക്കുന്നിതിനിടെ വൈകാരികമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള മന്ത്രവാദമൊന്നും കൈയ്യിലില്ലെന്നും, ആരെയും വഞ്ചിച്ചിട്ടില്ലെന്നും കുമാരസ്വാമി പറയുന്നു.
2004 ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കിയ കാലം മുതല്‍ ഇന്ന് വരെ അധികാരത്തിന് പുറകെ പോയിട്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിച്ചത്. അധികാരം അല്ല വലുതെന്നും ജനവിശ്വാസമാണെന്നും വിമത എംഎല്‍എമാരെ ഓര്‍മ്മിപ്പിക്കാനും മറന്നില്ല അദ്ദേഹം. മുഖ്യമന്ത്രി പദവിയില്‍ തന്നെ തുടരണം എന്ന് യാതൊരു നിര്‍ബന്ധവും തനിക്ക് ഇല്ലെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. രാവിലെ പതിനൊന്ന് മണിയോടെയാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്.
ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം. ഇത് നിലനില്‍ക്കെ തന്നെ വിശ്വാസ പ്രമേയ ചര്‍ച്ചയാണ് ഇന്നത്തെ അജണ്ടയെന്ന തീരുമാനം സ്പീക്കറും കൈകൊള്ളുകയായിരുന്നു. ഇതനുസരിച്ചാണ് കുമാരസ്വാമി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഒറ്റവരി വിശ്വാസ പ്രമേയത്തില്‍ പങ്കെടുത്ത് സംസാരിച്ച് തുടങ്ങിയത്.
Discussion about this post