ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ഡി രാജയെ സിപിഐ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. രാവിലെ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഡി രാജയെ പുതിയ ജനറല്‍ സെക്രട്ടറിയാക്കാന്‍ ധാരണയായത്. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്ക് പകരമാണ് ഡി രാജ എത്തുന്നത്.
അതെസമയം, ദേശീയ കൗണ്‍സില്‍ ചേര്‍ന്ന ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക. ദേശീയരംഗത്തെ ഇടപെടല്‍, മറ്റ് പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം, ദളിത് പശ്ചാത്തലം എന്നിവയാണ് ഡി രാജയ്ക്ക് അനുകൂലമായത്.
ബിനോയ് വിശ്വത്തിന്റെ പേരും ചര്‍ച്ചയായിരുന്നെങ്കിലും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ബിനോയ് വിശ്വം തന്നെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡി രാജയെ തെരഞ്ഞെടുക്കുകയായിരുന്നു.
അനാരോഗ്യം ചൂണ്ടിക്കാട്ടി നേരത്തെ സുധാകര്‍ റെഡ്ഡി രാജിസന്നദ്ധത അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ് സുധാകര്‍ റെഡ്ഡി രാജി സന്നദ്ധത അറിയിച്ചത്.
Discussion about this post