ന്യൂഡല്‍ഹി: നിവേദനം നല്‍കാന്‍ വന്നതിന് അമിത് ഷാ ബിജെപിയിലേയ്ക്ക് ക്ഷണിച്ചുവെന്ന് സിപിഎം എംപി ജര്‍ണാ ദാസ്. ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ അക്രമം അഴിച്ചുവിടുന്നെന്ന് കാണിച്ച് നിവേദനം നല്‍കാന്‍ എത്തിയതായിരുന്നു നേതാവ്. എന്നാല്‍ അമിത് ഷാ തന്നെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചുവെന്ന് ജര്‍ണാ ദാസ് പറയുന്നു.
എന്നാല്‍ താന്‍ കാണാന്‍ വന്നത് ബിജെപിയുടെ ദേശീയ അധ്യക്ഷനെ കാണാനല്ലെന്നും, കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണാനാണെന്നും ജര്‍ണാ ദാസ് മറുപടി നല്‍കി. എന്തിനാണ് നിങ്ങള്‍ സിപിഎമ്മിനൊപ്പം നില്‍ക്കുന്നത്? ആ പാര്‍ട്ടി തീര്‍ന്നുകഴിഞ്ഞു. വരൂ, വന്ന് ബിജെപിയില്‍ ചേരൂ’, എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഇതിനുള്ള മറുപടിയാണ് ജര്‍ണാ ദാസ് നല്‍കിയത്.
‘നിങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായതുകൊണ്ടാണ് ഞാന്‍ നിങ്ങളെ കാണാന്‍ വന്നത്. അല്ലാതെ, ബിജെപിയുടെ ദേശീയാധ്യക്ഷനെ കാണാന്‍ വന്നതല്ല. സിപിഎമ്മിലെ അവസാന ആളും പാര്‍ട്ടിയിലുണ്ടാകുന്നതുവരെ ഞാനും ഉണ്ടാകും. നിങ്ങളുടെ ആശയവുമായി എനിക്ക് യാതൊരു യോജിപ്പുമില്ല’, ജര്‍ണാ ദാസ് കൂട്ടിച്ചേര്‍ത്തു.