ബാംഗ്ലൂര്‍; വിപ്പിന്റെ കാര്യത്തില്‍ വ്യക്തത വരുത്താതെ വിശ്വാസ വോട്ടെടുപ്പ് തേടിയിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. കര്‍ണാടക നിയമസഭയില്‍ സംസാരിക്കവേയാണ് സിദ്ധരാമയ്യയുടെ അഭിപ്രായ പ്രകടനം.
വിപ്പിന്റെ കാര്യത്തില്‍ വ്യക്തതയില്ല, അതിനാല്‍ സുപ്രീംകോടതിയെ സമീപിച്ച് കൃത്യത വരുത്തിയതിന് ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതാണ് നല്ലതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സംസാരിക്കവേയായിരുന്നു സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്. വിപ്പ് ബാധകമാണെന്ന് സ്പീക്കറും വിപ്പ് ബാധകമല്ലെന്ന് യെദ്യൂരപ്പയും പറഞ്ഞു.
വിപ്പ് ബാധകമല്ലെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു യെദ്യൂരപ്പയുടെ വാദം എന്നാല്‍ സ്പീക്കര്‍ വിപ്പ് ബാധകമെന്ന് അറിയിച്ചതോടെ പ്രതിപക്ഷം ബഹളം വെച്ചു.
തുടര്‍ന്നാണ്, വിപ്പിന്റെ കാര്യത്തില്‍ വ്യക്തത വരുത്തിയിട്ട് വിശ്വാസ വോട്ടെടുപ്പ് മതിയെന്ന് സിദ്ധരാമയ്യ പറഞ്ഞത്.
Discussion about this post