‘എനിക്ക് സാമ്പാദ്യം സമ്മാനിച്ച വ്യോമസേനയ്ക്ക് എന്റെ ചെറിയൊരു പങ്ക്’ പ്രതിരോധ മന്ത്രാലയത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍

വ്യോമസേനയില്‍ നിന്നും പിരിഞ്ഞതിന് ശേഷം കോഴി ഫാം നടത്തി വരികയാണ് പ്രസാദ്.

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍. ഇന്ത്യന്‍ വൈമാനികനായിരുന്ന 74 കാരനായ സിബിആര്‍ പ്രസാദാണ് 1.08 കോടിയുടെ ചെക്ക്‌ നേരിട്ടെത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന് കൈമാറിയത്.

വ്യോമസേനയില്‍ നിന്നും പിരിഞ്ഞതിന് ശേഷം കോഴി ഫാം നടത്തി വരികയാണ് പ്രസാദ്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ‘കുടുംബത്തിനോടുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ച ശേഷം ബാക്കിയുള്ള പണം എനിക്ക് സമ്പാദ്യം സമ്മാനിച്ച വ്യോമസേനയ്ക്ക് തിരികെ നല്‍കാന്‍ തീരുമാനിച്ചു’- പ്രസാദ് പറയുന്നു. ഒമ്പത് വര്‍ഷക്കാലം ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ് പ്രസാദ്.

ഇന്ത്യന്‍ റെയില്‍വേയില്‍ മെച്ചപ്പെട്ട ജോലി ലഭിച്ചപ്പോള്‍ വ്യോമസേനയില്‍ നിന്നും രാജി വെച്ചു. എന്നാല്‍ ചില കാരണങ്ങളാല്‍ റെയില്‍വേയിലെ ജോലി ലഭിച്ചില്ല. അതില്‍ നിരാശനാകാതെ കോഴിഫാം തുടങ്ങി. അത് വിജയത്തിലെത്തുകയും ചെയ്തു. വ്യോമസേനയ്ക്ക് പണം നല്‍കാനുള്ള തീരുമാനത്തിന് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നെന്നും പ്രസാദ് പറയുന്നു.

Exit mobile version