ബാംഗ്ലൂര്‍; വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബിഎസ് യെദ്യൂരപ്പ.
‘ഞങ്ങള്‍ക്ക് നൂറ്റി ഒന്ന് ശതമാനം ഉറപ്പുണ്ട് വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കും എന്നതില്‍. അവര്‍ക്ക് 100 താഴെ എംഎല്‍എമാരുടെ പിന്തുണ മാത്രമേ ഒള്ളൂ. ഞങ്ങള്‍ക്ക് 105 എംഎല്‍എമാരുടെ പിന്തുണയുണ്ട്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അവര്‍ പരാജയപ്പെടുമെന്ന് ഉറപ്പുണ്ട് – യെദ്യൂരപ്പ പറഞ്ഞു.
അതെസമയം, വിശ്വാസ പ്രമേയം മാറ്റിവെയ്ക്കാനുള്ള ശ്രമത്തെ ബിജെപി വിമര്‍ശിച്ചു. വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കാനുള്ള ശ്രമമൊന്നും നടക്കില്ലെന്നും ഇതൊന്നും കുമാരസ്വാമി സര്‍ക്കാരിനെ രക്ഷിക്കില്ലെന്നും ബിജെപി നേതൃത്വം പറഞ്ഞു.
അതിനിടെ വിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് തന്നെ പൂര്‍ത്തിയാക്കി, വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സ്പീക്കര്‍ക്ക് ബിജെപി കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.
Discussion about this post