മുംബൈ: രാജിക്കാര്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ണാടകത്തില്‍ രാജി സമര്‍പ്പിച്ചിരിക്കുന്ന വിമത എംഎല്‍എമാര്‍. വിശ്വാസവോട്ടിടുപ്പിനായി സഭയിലേക്ക് പോകില്ലെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി.
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സഭയിലെത്തണമെന്നും വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്നും തങ്ങളെ നിര്‍ബന്ധിക്കാനാകില്ലെന്ന കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ആരും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. സഭയിലേക്ക് പോകുന്ന പ്രശ്നമേയില്ല- എംഎല്‍എമാര്‍ പറഞ്ഞു.
സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിമത എംഎല്‍മാരുടെ രാജിക്കാര്യതതില് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിധി.
എന്നാല്‍ സഭാനടപടികളില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് വിമത എംഎല്‍എമാരാണ് തീരുമാനിക്കേണ്ടതെന്നും
വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എംഎല്‍എമാരെ നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.
Discussion about this post