ന്യൂഡല്‍ഹി: ട്വിറ്ററില്‍ ഇപ്പോള്‍ നിറയുന്നത് സാരി ഉടുത്ത് നില്‍ക്കുന്ന സുന്ദരീമണികള്‍ ആണ്. മറ്റൊന്നുമല്ല, സാരി തരംഗം ആണ് ഇപ്പോള്‍ ട്വിറ്ററില്‍ ഉള്ളത്. #sareeTwitter എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ ആ തരംഗത്തില്‍ പങ്കാളിയായിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിങ്കളാഴ്ച മുതലാണ് സാരി ട്രെന്‍ഡ് ട്വിറ്ററില്‍ ഹിറ്റായത്.
Morning puja on the day of my wedding (22 years ago!) #SareeTwitter pic.twitter.com/EdwzGAP3Wt
— Priyanka Gandhi Vadra (@priyankagandhi) July 17, 2019
ഇതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സാരിയുടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. അവയിലെല്ലാം പിന്തള്ളി ഹിറ്റാവുന്നത് പ്രിയങ്ക ഗാന്ധിയുടെ സാരി ചിത്രം തന്നെയാണ്. വിവാഹ ദിനത്തില്‍ സാരിയണിഞ്ഞിരിക്കുന്ന ചിത്രമാണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചത്. 22 വര്‍ഷം മുമ്പ് വിവാഹ ദിവസം രാവിലെ നടത്തിയ പൂജയില്‍ പങ്കെടുക്കുമ്പോഴുള്ള ഫോട്ടോ നിമിഷനേരങ്ങള്‍ക്കുള്ളില്‍ ട്വിറ്ററില്‍ വൈറലാകുകയായിരുന്നു.
Saree dipicts our Indian tradition and culture. It is also supposed to be known as our sexiest costume. One looks dignified , elegant, beautiful , graceful and yet can seem very appealing in it #SareeTwitter pic.twitter.com/gVIuAZ6Uco
— Nagma (@nagma_morarji) July 15, 2019
പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം 4,000 ലൈക്കുകളും 100-ല്‍ അധികം കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്. പ്രിയങ്ക ചതുര്‍വേദി, നടി നഗ്മ, നുപുര്‍ ശര്‍മ, ഗര്‍വിത ഗര്‍ഗ് തുടങ്ങിയ സെലിബ്രിറ്റികളും സാരിച്ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
Did someone say #SareeTwitter?! pic.twitter.com/ycY5wL07LZ
— Garvita Garg (@garvitagarg) July 15, 2019
Because #SareeTwitter & I cannot miss tweeting with this hashtag 🙂 pic.twitter.com/VTC2ISlvoy
— Priyanka Chaturvedi (@priyankac19) July 15, 2019
Here comes a trend I can completely relate to! #SareeTwitter pic.twitter.com/CrP95J5edv
— Nupur Sharma (@NupurSharmaBJP) July 15, 2019
Discussion about this post