അഴിമതിക്കേസില്‍ കസ്റ്റഡിയിലെടുത്ത വിമത കോണ്‍ഗ്രസ് എംഎല്‍എയെ വിട്ടയച്ചു

ബംഗളൂരു: തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയില്‍ നിന്ന് 400 കോടി കൈപ്പറ്റിയെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത വിമത കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഈ മാസം 19ന് വീണ്ടും ഹാജരാകണമെന്ന വ്യവസ്ഥയിലാണ് വിട്ടയച്ചത്.

രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയില്‍ നിന്ന് 400 കോടി കൈപ്പറ്റിയെന്ന കേസിലാണ് റോഷന്‍ ബെയ്ഗിനെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് പ്രത്യേക അന്വേഷണ സംഘം ബൈയ്ഗിനെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്ത് ശേഷം ബൈയ്ഗിനെ വിട്ടയച്ചു. എന്നാല്‍ ഈ മാസം 19ന് വീണ്ടും ഹാജരാകണമെന്ന വ്യവസ്ഥയിലാണ് വിട്ടയച്ചത്.

Exit mobile version