ന്യൂഡൽഹി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കർണാടകയിൽ വിമത എംഎൽഎമാരുടെ രാജി സ്വീകരിക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്ന് വിമതരുടെ അഭിഭാഷകൻ മുകുൾ റോഹ്ത്തഗി സുപ്രീം കോടതിയിൽ. പിസി ജോർജിന്റെ കാര്യത്തിൽ ഹൈക്കോടതി സ്വീകരിച്ച നിലപാടാണ് ഇതിനുദാഹരണമായി അഭിഭാഷകൻ ഉയർത്തിക്കാണിച്ചത്.
അയോഗ്യത സംബന്ധിച്ച കാര്യം സ്പീക്കറുടെ പരിഗണനയിൽ ഉണ്ടായിരുന്നപ്പോൾ ഒരു എംഎൽഎക്ക് രാജിവയ്ക്കാൻ കേരള ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്ന് റോഹ്ത്തഗി ചൂണ്ടിക്കാട്ടി. അയോഗ്യതയെ സംബന്ധിച്ച ആവശ്യം നിലനിൽക്കുന്നു എന്ന കാരണത്താൽ സ്പീക്കർക്ക് രാജി കത്തിൽ തീരുമാനം എടുക്കാനാകില്ല എന്ന് പറയാൻ കഴിയില്ലയെന്നും പിസി ജോർജ് കേസ് സൂചിപ്പിച്ചുകൊണ്ട് റോഹ്ത്തഗി വാദിച്ചു.
പിസി ജോർജിനെ അയോഗ്യനാക്കിയ നിയമസഭാ സ്പീക്കറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാജി നൽകിയെങ്കിലും അത് സ്വീകരിക്കാതെ ജോർജിനെ അയോഗ്യനാക്കിക്കൊണ്ടും രാജി തള്ളിക്കൊണ്ടും സ്പീക്കർ 2015 നവംബർ 13നെടുത്ത തീരുമാനമായിരുന്നു കോടതി റദ്ദാക്കിയത്.
Discussion about this post