തിരുവനന്തപുരം: അവസാന നിമിഷം മാറ്റിവെച്ച ചന്ദ്രയാന്‍-2 ന്റെ പുതിയ വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിക്കും. ജൂലൈ 22 തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. 56 മിനുട്ടും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെയായിരുന്നു കഴിഞ്ഞദിവസം പുലര്‍ച്ചയോടെ ദൗത്യം നിര്‍ത്തിവച്ചത്.
ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നാണ് ഇന്നലെ നടക്കാനിരുന്ന വിക്ഷേപണം അവസാനനിമിഷം മാറ്റിയതെന്നാണ് വിവരം. സാങ്കേതിക തകരാറാണ് വിക്ഷേപണ തീയതി മാറ്റാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടില്ല.
ക്രയോജനിക് ഘട്ടത്തില്‍ ഇന്ധനം നിറയക്കുന്നതുള്‍പ്പെടെയുള്ള പ്രക്രിയകള്‍ പൂര്‍ത്തിയായതായിരുന്നു. പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്.
Discussion about this post