മുംബൈ: ഒറ്റയ്ക്ക് താമസിക്കുന്ന 77കാരിയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് നല്‍കി മുംബൈ പോലീസ്. കുമുദ് ജോഷി എന്ന വയോധികയുടെ ജന്മദിനമാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കളറാക്കിയത്. മുംബൈയിലെ ഖഹറിലാണ് കുമുദ് താമസിക്കുന്നത്. ജന്മദിനത്തില്‍ കേക്കുമായാണ് ഉദ്യോഗസ്ഥര്‍ കുമുദിന്റെ വീട്ടിലെത്തിയത്.
വിശേഷ ദിനത്തില്‍ താന്‍ ഒറ്റയ്ക്കാണ്, ആരും ഇല്ലാ എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ കേക്കും മറ്റുമായി എത്തിയത്. ”77കാരി കുമുദ് ജോഷി ഖഹറിലെ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. എന്നാല്‍ അവര്‍ ഒരിക്കലും ഒറ്റയ്ക്കല്ല എന്നു ഖഹര്‍ പോലീസ് ഉറപ്പാക്കുന്നു. അവരുടെ ജന്മദിനം സ്‌പെഷല്‍ ആക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങള്‍ക്കും ആശംസകള്‍ അറിയിക്കാം” മുംബൈ പോലീസ് ട്വിറ്ററില്‍ കുറിച്ചു.
കേക്ക് മുറിച്ച് സ്‌നേഹം പങ്കുവെയ്ക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കുമുദിന് ആശംസകള്‍ നേര്‍ന്നും മുംബൈ പോലീസിനെ അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തെത്തി.
77 year old Kumud Joshi ji lives alone in Khar but officials of Khar police station make sure she’s never lonely! We tried to make her birthday special, you can send in your wishes too with #HBDKumudJi and we will make sure each wish reaches her pic.twitter.com/8kIMzEqO6G
— Mumbai Police (@MumbaiPolice) July 13, 2019