ജയ്പുര്‍: മൈ ലോര്‍ഡ് എന്ന് അഭിസംബോധന ചെയ്യുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ക്ക് രാജസ്ഥാന് ഹൈക്കോടതിയുടെ നോട്ടീസ്. ജൂലൈ 14 ന് ചേര്‍ന്ന ഫുള്‍ കോര്‍ട് യോഗത്തിലായിരുന്നു തീരുമാനം. ഒപ്പം യുവര്‍ ലോര്‍ഡ്ഷിപ്പ് എന്ന അഭിസംബോധനയും
അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഭരണഘടനയില്‍ അനുശാസിക്കുന്ന സമത്വമെന്ന മൂല്യത്തെ ബഹുമാനിക്കാനാണ് പുതിയ തീരുമാനമെന്ന് നോട്ടീസില്‍ പറയുന്നു.
കോടതിയില്‍ ജഡ്ജിയെ മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ്, യുവര്‍ ഓണര്‍ എന്നിങ്ങനെ അഭിസംബോധന ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് 2014 ജനുവരിയില്‍ സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതൊരു കൊളോണിയല്‍ കാലത്തെ പദപ്രയോഗമാണെന്നും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേട്ടപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഉത്തരവിറക്കാന്‍ പരമോന്നത കോടതി മടിച്ചു. അഭിഭാഷകരോട് എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല എന്നാണ് കോടതി ഇതിന് വ്യക്തത നല്‍കിക്കൊണ്ട് പറഞ്ഞത്.
Discussion about this post